ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിൽ 3 ടൂർണമെന്റുകളിൽ പന്ത് തട്ടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ക്ലബ്ബ് സ്ഥാപിച്ച പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കാനാവാത്ത ഏക ഐ എസ് എൽ ക്ലബ്ബായി തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ്, ഐ എസ് എൽ തുടങ്ങിയ ടൂർണമെന്റ്കളിൽ കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇത്തവണ സെമിഫൈനൽ പോലും പ്രവേശിക്കാനായില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ സൈനിങ് തൂക്കാൻ ഫോറിൻ ക്ലബ്ബ്?മറുപടി നൽകി താരം..
എന്തായാലും അടുത്ത സീസൺ മുതൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു മേജർ കോമ്പറ്റീഷൻ കൂടി വരികയാണ്. 1977 തുടങ്ങി 2017ൽ അവസാനിച്ച ഫെഡറേഷൻ കപ്പ് ടൂർണമെന്റ് തിരിച്ചു കൊണ്ടുവരാനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നീക്കങ്ങൾ.
Also Read – ട്രാൻസ്ഫർ വിൻഡോക്ക് ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..
2017 നടന്ന അവസാന ഫെഡറേഷൻ കപ്പ് ടൂർണമെന്റിൽ ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തി ബാംഗ്ലൂരു എഫ് സി യാണ് കിരീടം സ്വന്തമാക്കിയത്. അടുത്ത സീസണിൽ ഫെഡറേഷൻ കപ്പ് കൂടി വരികയാണെങ്കിൽ ടീമുകൾക്ക് കിരീടം നേടാനുള്ള അവസരങ്ങൾ ഉയരും.