indian super league

മാനേജ്മെന്റിന്റെ ഡയലോഗടിക്ക് മാത്രം ഒരു കുറവുമില്ല, സൂപ്പർതാരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് അവസ്ഥ ഇപ്പോൾ കണ്ടോ..

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ പരിചയസമ്പത്തുള്ളതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ ഇന്ത്യൻ താരങ്ങളുടെ കുറവാണ് ഇത് തെളിയിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോശം പ്രകടനം നടത്തി ഐ എസ് എൽ  പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പ് ടൂർണമെന്റ്ലും പരാജയം വഴങ്ങി പുറത്തായിരുന്നു.

ആരാധകർ പ്രതീക്ഷിച്ചത് പോലെ  പ്രകടനം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിച്ചില്ല. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങളുടെ കരുത്തിലാണ് മുന്നോട്ടു പോവുന്നതെന്ന് വ്യക്തമായി കാണാം, കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ അഭാവവും നമുക്ക് കാണാനാവും.

Also Read –  ഒന്നും അവസാനിച്ചെന്ന് കരുതണ്ട❗സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്‌??

എന്തായാലും കൊൽക്കത്തയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പിലേക്ക്  ഇന്ത്യൻ ടീമിനെ സെലക്ട് ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ഒരു താരം പോലും ഇടം നേടിയില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് ഇത് സൂചിപ്പിക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ സൈനിങ് തൂക്കാൻ ഫോറിൻ ക്ലബ്ബ്?മറുപടി നൽകി താരം..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ വേണ്ടി മുൻപ് കളിച്ചിട്ടുള്ള താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട് . മനോലോ മാർകസിന്റെ പരിശീലകത്വത്തിൽ 28 അംഗ സ്ക്വാഡിനെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം അണിനിരത്തുന്നത്. തായ്ലാൻഡ്, ഹോങ്കോങ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.

Also Read –  ട്രാൻസ്ഫർ വിൻഡോക്ക്‌ ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..