ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തയ്യാറെടുക്കുമ്പോൾ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ തയ്യാറെടുപ്പുകളെ കാണുന്നത്.
അതേസമയം അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച ട്രാൻസ്ഫർ പദ്ധതികളെയാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ മുൻപായി ചില വിദേശ താരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് ഉറപ്പാണ്.
Also Read – ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!!പകരം ഈ രണ്ട് കിടിലൻ താരങ്ങൾക്കായി കൊമ്പന്മാർ?
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ ചില താരങ്ങൾക്ക് മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർ വിദേശതാരമായ നോഹ് സദോയിക്ക് ബംഗ്ലാദേശ് ഫുട്ബോൾ ലീഗിൽ നിന്നും ഓഫർ ലഭിച്ചിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഈ പുതിയ സൈനിങ് കയ്യീന്ന് പോവുമോ? സാധ്യതകളുണ്ട് കാരണം ഇതാണ്..
ബംഗ്ലാദേശ് ഫുട്ബോൾ ലീഗിൽ കളിക്കുന്ന ബാഷുന്ധര കിങ്‌സ് ക്ലബ്ബിൽ നിന്നും ഓഫർ ലഭിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ഈ ഓഫർ നിരസിച്ചു. കേരള ബ്ലാസ്റ്റേഴ്സുമായി ഒരു സീസണിലേക്ക് കൂടി കരാർ ശേഷിക്കുന്ന സൂപ്പർ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള തന്റെ താൽപര്യം വ്യക്തമാക്കിയതാണ്.
Also Read – ഒന്നും അവസാനിച്ചെന്ന് കരുതണ്ട❗സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്??