പുതിയ പരിശീലകന്റെ കീഴിൽ അടിമുടി മാറ്റങ്ങളുമായി അടുത്ത സീസണിന് ശക്തമായി ഒരുങ്ങുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ പതിവിന് വിപരീതമായി ഇത്തവണ മികച്ച സൈനിങ്ങുകൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ വിത്യാസമുണ്ട്!! കിരീടങ്ങൾ സ്വന്തമാക്കി സഹൽ പറയുന്നതിങ്ങനെ..
ഈ സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരമായ മിലോസിനെ ഒഴിവാക്കാൻ ഒരുങ്ങുകയാണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. പകരം പുതിയ വിദേശ ഡിഫൻഡർ സൈനിങ് സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.
Also Read – ആർക്കോ വേണ്ടി കളിക്കുന്നവരാണ് ഈ ടീമിൽ!! ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ ആശാൻ കലിപ്പായി..
നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഐ എസ് എല്ലിൽ കളിക്കുന്ന രണ്ട് വിദേശ താരങ്ങൾ ഉണ്ട്. മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് ഡിഫൻഡർ ടിരിയെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നുണ്ട്.
Also Read – ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്!! പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും എതിരാളികളും??
കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ നേരത്തെ മുതൽ താൽപര്യം വ്യക്തമാക്കിയ താരമാണ് ടിരി. കൂടാതെ പഞ്ചാബ് എഫ് സി യുടെ ക്രൊയേഷ്യൻ താരം നോവോസെലകിനെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നുണ്ട്. ഈ രണ്ടു താരങ്ങളെ കൂടാതെ വേറെയും ചില ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സ് റഡാറിലുണ്ട്.
Also Read – നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?