കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി വർഷങ്ങളോളം പന്ത് തട്ടിയ മലയാളി സൂപ്പർതാരമായ സഹൽ അബ്ദുസമദ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ കരിയറിലെ മികച്ച നേട്ടങ്ങളാണ് മോഹൻ ബഗാനോടൊപ്പം സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും മോഹൻ ബഗാനിൽ എത്തിയതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ച് ചോദ്യം നേരിട്ട സഹൽ ഈ രണ്ട് ടീമുകളുടെ ജേഴ്സിയിൽ കളിക്കുമ്പോഴുള്ള അനുഭവങ്ങൾ എന്താണെന്ന് വ്യക്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്സിൽ ഇത് അംഗീകരിക്കാനാവില്ല!! ഫോറിൻ സൂപ്പർതാരത്തിനെതിരെ ആശാൻ..
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമ്പോൾ ഞങ്ങളെല്ലാ താരങ്ങളും ട്രോഫി നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കളിച്ചിരുന്നത്. ഞങ്ങൾ കിരീടം സ്വന്തമാക്കുന്നതിന് അരികിലെത്തിയിരുന്നുവെന്നാണ് സഹൽ ബ്ലാസ്റ്റേഴ്സിലെ സമയത്തിനെ കുറിച്ച് പറഞ്ഞത്.
Also Read – ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..
എന്നാൽ മോഹൻ ബഗാനുവേണ്ടി ഇവിടെ എത്തിയപ്പോൾ മുതൽ ഇതൊരു ചാമ്പ്യൻ ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്ന വ്യത്യസ്തമായ അനുഭവമാണുള്ളതെന്നും സഹൽ പറഞ്ഞു. ഈ സീസണിലെ കിരീടവും ഷീൽഡ് ട്രോഫിയും നേടുവാൻ സഹലിന് കഴിഞ്ഞിട്ടുണ്ട്.
Also Read – ആർക്കോ വേണ്ടി കളിക്കുന്നവരാണ് ഈ ടീമിൽ!! ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ ആശാൻ കലിപ്പായി..