indian super league

നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിനെ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ട്രാൻസ്ഫർ പദ്ധതികളാണ് കണ്ടുവെച്ചിട്ടുള്ളത്. വിദേശ താരങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണ തുടർച്ചയായി നാലു സീസണുകളിലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത്തട്ടിയത്.  ഇതിനിടെ ലൂണയെ സ്വന്തമാക്കുവാൻ എതിരാളികൾ മുന്നോട്ടുവന്നെങ്കിലും ട്രാൻസ്ഫർ നീക്കങ്ങൾ വിജയകരമായിരുന്നില്ല.

Also Read –  സൂപ്പർതാരത്തിനെ ഫ്രീയായി സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് പിന്നിലുണ്ട്, ഒപ്പം എതിരാളികളും??

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെയാണ്  ലൂണ ഒഴിഞ്ഞുമാറിയത്. കൂടാതെ ചെന്നൈയിൻ എഫ് സി മിഡ്‌ഫീൽഡർ കോനോർ ഷീൽഡ്സിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഉണ്ടായപ്പോൾ ലൂണയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയുടെ കാര്യത്തിൽ ആരാധകർക്ക് സംശയങ്ങളുയർന്നു.

Also Read –  ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ വിത്യാസമുണ്ട്!! കിരീടങ്ങൾ സ്വന്തമാക്കി സഹൽ പറയുന്നതിങ്ങനെ..

അഡ്രിയാൻ ലൂണക്ക്‌ പകരം കിടിലൻ സൈനിങ് ലഭിക്കുകയാണെങ്കിൽ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഴിവാക്കിയേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ പൊസിഷനിൽ കളിക്കുന്ന വിദേശതാരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കങ്ങളുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

Also Read –  ആർക്കോ വേണ്ടി കളിക്കുന്നവരാണ് ഈ ടീമിൽ!! ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ ആശാൻ കലിപ്പായി..

അടുത്ത സീസണിൽ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ തുടരുന്ന കാര്യത്തിൽ 100% ഉറപ്പ് പറയാനാവില്ല. തന്റെ കൂടെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ എല്ലാ വിദേശ താരങ്ങളും ഇവാൻ ആശാനും ടീം വിട്ടുപോയപ്പോഴും ബ്ലാസ്റ്റേഴ്സിൽ തുടർന്ന ലൂണയുടെ അവസാന ഐ എസ് എൽ സീസണ്കളായിരിക്കാം നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

Also Read –  ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്!! പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും എതിരാളികളും??