Indian Super League

സൂപ്പർതാരത്തിനെ ഫ്രീയായി സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് പിന്നിലുണ്ട്, ഒപ്പം എതിരാളികളും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതുതാരങ്ങളെ ടീമിൽ എത്തിക്കാനുള്ള പദ്ധതികളിലാണ്.

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. മുംബൈ സിറ്റി എഫ്സിയുടെ സൂപ്പർതാരമായ ഇന്ത്യൻ വിങ്ങർ ബിപിൻ സിങ്ങിനായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ മുതൽ രംഗത്തുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സ് പ്രധാന സൂപ്പർതാരത്തിനെ ഒഴിവാക്കുന്നോ? വിദേശതാരം പറയുന്നതിങ്ങനെ..

സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് ജോയിൻ ചെയ്യുമെന്ന് ഉറപ്പിച്ച ട്രാൻസ്ഫർ റൂമറുകൾ വന്നെങ്കിലും മാർക്കസ് ഇത് നിഷേധിച്ചു. എങ്കിലും താരത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് റഡാറുകളുണ്ട്.

Also Read – ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..

ബിപിൻ സിംഗിന്റെ സൈനിംഗ് സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. മുംബൈ സിറ്റിയുമായി നിലവിൽ കരാർ അവസാനിച്ചു ഫ്രീ ഏജന്റായി നിൽക്കുന്ന താരത്തിനെ സ്വന്തമാക്കുവാനായി ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റ് ക്ലബ്ബുകളും മുന്നോട്ടുവരുന്നുണ്ട്.

Also Read – ബ്ലാസ്റ്റേഴ്സിൽ ഇത് അംഗീകരിക്കാനാവില്ല!! ഫോറിൻ സൂപ്പർതാരത്തിനെതിരെ ആശാൻ..