ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ താരങ്ങളുടെ മികച്ച സൈനിങ്‌സ് ടീമിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്. മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിക്കുന്ന ഇന്ത്യൻ സൂപ്പർ താരമായ ബിപിൻ സിങ്ങിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെന്ന് നേരത്തെ മുതൽ പുറത്തുവന്ന ട്രാൻസ്ഫർ റിപ്പോർട്ടുകളാണ്.
Also Read – നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?
നിലവിൽ ബിപിൻ സിങ്ങിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു ചില ക്ലബ്ബുകളും രംഗത്ത് വന്നിട്ടുണ്ട്.ഖേൽനൗ റിപ്പോർട്ടർ ആശിഷ് നേഗി നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ബിപിൻ സിങ്ങിനെ സ്വന്തമാക്കുന്നതിനരികിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
Also Read – ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!!പകരം ഈ രണ്ട് കിടിലൻ താരങ്ങൾക്കായി കൊമ്പന്മാർ?
ബിപിൻ സിങ്ങിന്റെ സൈനിങ് ഇതുവരെ പൂർത്തിയാക്കാൻ ആയിട്ടില്ലെങ്കിലും താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയുന്നതിനരികിലാണെന്നാണ് ഖേൽനൗ നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും സൈനിങ് സുരക്ഷിതമാക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഈ പുതിയ സൈനിങ് കയ്യീന്ന് പോവുമോ? സാധ്യതകളുണ്ട് കാരണം ഇതാണ്..