ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനുശേഷം മോശം ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പുതിയ പ്രതീക്ഷകളുമായി എത്തിയ പരിശീലകനാണ് സ്പാനിഷ്കാരനായ ഡേവിഡ് കറ്റാല.
കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഡേവിഡ് കറ്റാലയും ബ്ലാസ്റ്റേഴ്‌സും സൂപ്പർ കപ്പിൽ നിന്നും പുറത്തായി.
Also Read – ട്രാൻസ്ഫർ വിൻഡോക്ക് ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുംഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്നും 100% കമ്മിറ്റ്മെന്റുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ കപ്പിന് മുൻപായി ഡേവിഡ് പറഞ്ഞതു കൂടിയാണിത്.
100% കമ്മിറ്റ്മെന്റുള്ള താരങ്ങളെയാണ് തനിക്ക് വേണ്ടതെന്നും മികച്ച പ്രകടനവും മികച്ച മെന്റാലിറ്റിയും ഇല്ലാത്ത താരങ്ങളെ ടീമിൽ കളിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന പറഞ്ഞ ഡേവിഡ് കറ്റാല സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിനുശേഷം താരങ്ങളുടെ 100% കമ്മിറ്റ്മെന്റ് കാണാനായില്ലെന്ന് പറഞ്ഞു.
Also Read – തിരിച്ചുവരുന്നു ആ പഴയ ടൂർണമെന്റ്??കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സും ടീമുകളും കാത്തിരിക്കുന്നു..
എല്ലാവരും വെക്കേഷൻ മൂഡിലാണെന്നും പല താരങ്ങളും 100% കമ്മിറ്റ്മെന്റ് ഇല്ലാതെയാണ് കളിച്ചതെന്നും ഡേവിഡ് കറ്റാല പറഞ്ഞു. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിന് മുൻപായി ഡേവിഡ് ആശാന് മികച്ച ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഒരുക്കാൻ കഴിയുമോയെന്ന കാത്തിരുന്നു കാണാം.
Also Read – ടീമിലെ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്സ് വിൽക്കുന്നു?പകരം കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്സിൽ എത്തുമോ?