ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനു മുൻപായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച സൈനിംഗ് പദ്ധതികൾ നടപ്പിലാക്കണം എന്ന് ആഗ്രഹത്തോടെയാണ് സമീപിക്കുന്നത്.
പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുമ്പോഴും മറുവശത്തുകൂടി ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ചില താരങ്ങളെ വിൽക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Also Read – ട്രാൻസ്ഫർ വിൻഡോക്ക് ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിൽക്കാൻ തയ്യാറാണെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളുണ്ട്. കൂടാതെ ഈസ്റ്റ് ബംഗാൾ താരത്തിന് സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
അതേസമയം ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിൽക്കുകയാണെങ്കിൽ പകരം ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിനെ ഏത് ഇന്ത്യൻ താരം മുന്നോട്ട്നയിക്കുമെന്ന ചോദ്യമാണ് മുന്നിലുള്ളത്. ഹോർമിക്ക് പകരം മികച്ച ഇന്ത്യൻ ഡിഫെൻസ് താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയുമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
Also Read – തിരിച്ചുവരുന്നു ആ പഴയ ടൂർണമെന്റ്??കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സും ടീമുകളും കാത്തിരിക്കുന്നു..