ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നിലവിൽ സൂപ്പർ കപ്പ് ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോഹൻ ബഗാനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്.
Also Read – പണി ചെറുതായി പാളിതുടങ്ങി?അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി..
എന്തായാലും ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ കപ്പ് കഴിയുന്നതോടെ ചില താരങ്ങൾ പുറത്തു പോകുമെന്നു ഉറപ്പാണ്. തകർപ്പൻ ഇന്ത്യൻ സൈനിങ്ങുകൾ നടത്തുവാൻ ആരാധകർ ആവശ്യപ്പെടുമ്പോഴും മാനേജ്മെന്റ് ഓരോ ന്യായീകരണങ്ങളും പറഞ്ഞു എല്ലാ ട്രാൻസ്ഫർ വിൻഡോയിലും കണ്ണിൽപൊടിയിടുന്ന വിദ്യകളുമായാണ് പോവുന്നത്.
Also Read – എൽ അമറാനി… കിടിലൻ മൊറോക്കൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??
കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ സൈനിങ്ങുകൾ മികച്ചത് ഒന്നും പൂർത്തീകരിക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ചില ഇന്ത്യൻതാരങ്ങളെയും കൈവിട്ടുകളഞ്ഞു. ഇത്തവണയും ടീമിൽ ശേഷിക്കുന്ന മികച്ച ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈവിടരുതെന്നാണ് പ്രാർത്ഥിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു, പകരം കിടിലൻ വിദേശസൈനിങ് ഇവിടെയുണ്ട്..