Indian Super League

എൽ അമറാനി… കിടിലൻ മൊറോക്കൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ടീമുകളാണ് വരാൻ പോകുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചത്. വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..

നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മോറോക്കൻ സൂപ്പർതാരമായ എൽ അമറാനിക്ക്‌ വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ കൂടാതെ ഹൈദരാബാദ് എഫ് സി യും ഈ താരത്തിനായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.

Also Read –  ഇജ്ജാതി സൈനിങ് ഒകെ തൂക്കിയാൽ ഇത് കത്തും??ക്യാപ്റ്റൻ സൈനിങ് ലോഡിങ്??

28കാരനായ ഈ സെന്റർ ബാക്ക് താരം നിലവിൽ മോറോക്കൻ ഫുട്ബോൾ ലീഗിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ട്രാൻസ്ഫർ നീക്കങ്ങളുണ്ടായെങ്കിലും താരത്തിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച്  ഇനിയും ട്രാൻസ്ഫർ ചർച്ചകൾ അവശേഷിക്കുന്നുണ്ട്.

Also Read –  പണി ചെറുതായി പാളിതുടങ്ങി?അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി..