ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങളും പ്ലാനുകളും തുടരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ വിദേശ സൈനിങ്ങുകൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ തുടരുകയാണ്. അതേസമയം സൂപ്പർ കപ്പ് കഴിയുന്നതോടെ ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കൂടും.
Also Read – അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..
എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തകർപ്പൻ സൈനിങ്സ്വന്തമാക്കുവാൻ മോഹൻ ബഗാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രാൻസ്ഫർ റൂമർ ഉണ്ട്. ഫിഫ വേൾഡ് കപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയ സെൻട്രൽ മിഡ്‌ഫീൽഡറെയാണ് മോഹൻ ബഗാൻ നോട്ടമിട്ടിരിക്കുന്നത്.
Also Read – ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..
ഓസ്ട്രേലിയയുടെ നായകനായ ജാക്ക്സൺ ഇർവിനെ ബന്ധപ്പെടുത്തിയാണ് ട്രാൻസ്ഫർ റൂമർ. ഓസ്ട്രേലിയ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളെ സ്വന്തമാക്കിയിട്ടുള്ള മോഹൻ ബഗാന് ഈ ട്രാൻസ്ഫർ റൂമർ വിജയകരമായി പൂർത്തിയാക്കാൻകഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..