ഈ സീസണിലെ സൂപ്പർ കപ്പിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാർക്കെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായി മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ്.
ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ വിജയിക്കുന്ന ടീമിന് സൂപ്പർ കപ്പ് സെമിഫൈനലിലേക്ക് മുന്നേറാനാവും. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ പരിക്കിന്റെ അസ്വസ്ഥകൾ പ്രകടമാക്കി പുറത്തുപോയിരുന്നു.
Also Read – അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..
നിലവിൽ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് വിശ്രമം നൽകിയിരിക്കുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ അവസാന പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മറ്റൊരു സൂപ്പർതാരമായ വിപിൻ മോഹനനും കഴിഞ്ഞ മത്സരത്തിൽ പരിക്കിന്റെ അസ്വസ്ഥതകൾ പ്രകടമാക്കി പിൻവലിഞ്ഞിരുന്നു.
Also Read – അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയേറുന്നു?പ്രധാന അപ്ഡേറ്റ് ഇതാണ്..
വിപിൻ മോഹനന്റെ കാര്യത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്യാമ്പിൽ പരിക്ക് ബാധിച്ചിരിക്കുന്നത് അമാവിയക്ക് മാത്രമാണ്. നേരത്തെ പരിക്ക് ബാധിച്ചിരുന്ന സച്ചിൻ സുരേഷ് പരിക്ക് ഭേദമായി കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നു
Also Read – ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ താരമുൾപ്പടെ സൈനിങ്ങുകൾ ബാംഗ്ലൂരിന് വേണം!!