indian super league

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ താരമുൾപ്പടെ സൈനിങ്ങുകൾ ബാംഗ്ലൂരിന് വേണം!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ വിദേശ താരം ഉൾപ്പടെ രണ്ട് താരങ്ങളെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ഐ എസ് എൽ ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്. ഒരു വശത്തു സൂപ്പർ കപ്പ് നടക്കുമ്പോഴും മറുവശത്തു ട്രാൻസ്ഫറും നടക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങളെ സ്വന്തമാക്കുവാൻ എതിരാളികൾ മുന്നോട്ട് വന്നിട്ടുണ്ട്. ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് മടങ്ങിയെത്തുന്ന ബികാശ് സിങ്ങിനെ സ്വന്തമാക്കുവാൻ അഞ്ച് ഐ എസ് എൽ ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചത്.

Also Read –  മോഹൻ ബഗാനെതിരെ അഡ്രിയാൻ ലൂണ കളിക്കില്ലേ? ആശങ്കയോടെ ആരാധകർ..

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന തൊഴിലാളികളായ ബാംഗ്ലൂരു എഫ് സി യുടെ ട്രാൻസ്ഫർ റഡാറുകളും ബികാശ് സിങ്ങിനെ തിരഞ്ഞെത്തിയിട്ടുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാനും ബാംഗ്ലൂരു എഫ് സി രംഗത്ത് എത്തിയിട്ടുണ്ട്.

Also Read – അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..

ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മൊറൊക്കൻ സൂപ്പർതാരമായ നോഹ് സദോയിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന ഐഎസ്എൽ ക്ലബ് ബാംഗ്ലൂരു എഫ് സി യാണ്. സൂപ്പർ കപ്പ് കഴിയുന്നതോടെ കൂടി ട്രാൻസ്ഫർ കാര്യങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവരും.

Also Read –  അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയേറുന്നു?പ്രധാന അപ്ഡേറ്റ് ഇതാണ്..