Indian Super League

അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീടം നേടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമിനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐ എസ് എൽ ചാമ്പ്യന്മാരും ഏറ്റവും ശക്തരുമായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. മോഹൻ ബഗാനെതിരെയുള്ള മത്സരം കടുപ്പമേറിയ പോരാട്ടം ആയിരിക്കും എന്ന് അഭിപ്രായപ്പെടുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം നോഹ് സദോയി.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബാംഗ്ലൂരു??മണ്ടത്തരം കാണിക്കരുതെന്ന് ഫാൻസ്‌..

മോഹൻ ബഗാനെതിരെ കളിക്കുന്നത് ബുദ്ദിമുട്ടേറിയ മത്സരമായിരിക്കുമെന്ന് പറഞ്ഞ നോഹ് മോഹൻ ബഗാന്റെ ബെഞ്ചിലുള്ള കളിക്കാർക്ക് പോലും ഏതൊരു ടീമിലും ഫസ്റ്റ് ഇലവനിൽ കളിക്കാൻ കഴിയുമെന്ന് പറഞ്ഞു. അത്രക്കും മികച്ച സ്‌ക്വാഡ് ആണ് എതിരാളികൾക്കുള്ളത്.

Also Read –  ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് പുലിയാണ്??എതിരാളികളുടെ അന്തകൻ!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി എളിമയോടെ കളിക്കുകയും മത്സരത്തിനായി മികച്ച രീതിയിൽ തയ്യാറെടുക്കുകയും വേണമെന്ന് നോഹ് സദോയി പറഞ്ഞു. ഈസ്റ്റ്‌ ബംഗാളിനെതിരെ നോഹ് സദോയിയുടെ മിന്നുന്ന പ്രകടനമാണ് ഗോളുകൾക്കും വിജയത്തിനും കാരണമായത്.

Also Read –  മോഹൻ ബഗാനെതിരെ അഡ്രിയാൻ ലൂണ കളിക്കില്ലേ? ആശങ്കയോടെ ആരാധകർ..