ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത്.
ആദ്യപകുതിയിൽ സ്പാനിഷ് താരമായ ജീസസ് നേടുന്ന ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നോഹ് സദോയിയുടെ തകർപ്പൻ ഗോളിൽ ലീഡ് ഉയർത്തി. മത്സരത്തിലെ ഏറ്റവും മികച്ച താരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത് നോഹ് സദോയിയാണ്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കിടയിൽ നിന്നും നോഹ് സദോയിയാണ് പെനാൽറ്റി നേടിയെടുക്കുന്നത്. തുടർന്ന് ജീസസ് ഈ പെനാൽറ്റി വലയിലെത്തിച്ചു.
Also Read – ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം??ബ്ലാസ്റ്റേഴ്സും കളത്തിൽ..
ഒരു ഗോൾ കൂടി നേടി ലീഡ് ഉയർത്തി വിജയം ഉറപ്പിക്കാമെന്ന് ആഗ്രഹിച്ച ബ്ലാസ്റ്റേഴ്സിനായി ലോങ്ങ് റേഞ്ച് ഗോളിലൂടെ നോഹ് സദോയി വല കുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ എതിരാളികൾക്ക് മേൽ തലങ്ങും വിലങ്ങുമായി തലവേദന സൃഷ്ടിച്ച നോഹ് സദോയി അർഹിച്ച മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് സ്വന്തമാക്കിയത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..