കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ മുന്നേറ്റ നിര താരങ്ങളായ നോഹ് സദോയി, ജീസസ് ജിമിനസ് എന്നിവർ നേടുന്ന ഗോളുകളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് വിജയം. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നേരിടേണ്ടത് മോഹൻ ബഗാനെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയാൻ ലൂണ മത്സരത്തിനിടെ പരിക്കിന്റെ അസ്വസ്ഥകൾ പ്രകടിപ്പിച്ചു പുറത്തു പോയത് ആശങ്ക നൽകുന്നതാണ്. മത്സരത്തിനിടെ അഡ്രിയാൻ ലൂണ തന്നെ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
Also Read – അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചോ??സബ് ചോദിച്ചത് ലൂണ തന്നെയെന്ന് കോച്ച്..
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും ടീമിലെ പ്രധാന താരവും മധ്യനിരയിലെ ഒഴിച്ചുകൂടാൻ ആവാത്ത ബ്ലാസ്റ്റേഴ്‌സ് താരവുമായ അഡ്രിയാൻ ലൂണ മോഹൻ ബഗാൻ അതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തിരിച്ചെത്തണമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബാംഗ്ലൂരു??മണ്ടത്തരം കാണിക്കരുതെന്ന് ഫാൻസ്..
മോഹൻ ബഗാനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിന് അഞ്ച് നാളുകൾ ശേഷിക്കുന്നുണ്ടെങ്കിലും അഡ്രിയാൻ ലൂണയുടെ ഇഞ്ചുറി അപ്ഡേറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. പരിക്കുകളൊന്നുമില്ലാതെ താരം അടുത്ത മത്സരത്തിന് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് പുലിയാണ്??എതിരാളികളുടെ അന്തകൻ!!