indian super league

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബാംഗ്ലൂരു??മണ്ടത്തരം കാണിക്കരുതെന്ന് ഫാൻസ്‌..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കിടിലൻ വിദേശ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കുവാനാണ് എതിരാളികളായ ബാംഗ്ലൂരു എഫ് സി മുന്നോട്ടു വന്നിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന അടുത്ത സീസണിന് മുമ്പായി ടീമിനെ ശക്തമാക്കുന്ന ഐ എസ് എൽ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില താരങ്ങൾ പുറത്തേക്ക് പോകുമെന്ന് ഉറപ്പാണ്. പകരം പുതിയ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുക.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുടെ കിടിലൻ വിദേശ താരത്തിനെ സ്വന്തമാക്കുവാൻ താല്പര്യവുമായി ഐ എസ് എൽ ക്ലബ് രംഗത്ത് വന്നിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളാണ് സൈനിങ് താല്പര്യം പ്രകടിപ്പിക്കുന്നത്.

Also Read –  ഇത് താൻ ടാ ബ്ലാസ്റ്റേഴ്‌സ്?തകർപ്പൻ വിജയം തൂക്കി ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ??

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരമായ നോഹ് സദോയിയെ സ്വന്തമാക്കുവാൻ ബാംഗ്ലൂരു എഫ് സി ക്ക്‌ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തുന്ന നോഹ് സദോയിയെ ആർക്കും വിട്ടുകൊടുക്കാതെ അടുത്ത സീസണിലേക്ക് നിലനിർത്തുന്നതാണ് ബുദ്ദിപരമായ കാര്യം. എന്തായാലും ഈ ട്രാൻസ്ഫർ നീക്കങ്ങളോട് ബ്ലാസ്റ്റേഴ്‌സ് പ്രതികരണം എന്താണെന്ന് സൂപ്പർ കപ്പ്‌ കഴിയുന്നത്തോടെ അറിയാനാവും.

Also Read –  അഡ്രിയാൻ ലൂണക്ക്‌ പരിക്ക് ബാധിച്ചോ??സബ് ചോദിച്ചത് ലൂണ തന്നെയെന്ന് കോച്ച്..