Indian Super League

ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി രണ്ട് സീസണിൽ തുടർച്ചയായി നിരവധി ഗോളുകൾ സ്വന്തമാക്കിയ സൂപ്പർ വിദേശ താരമാണ് നിലവിൽ മോശം ഫോമിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങൾക്കായി നീക്കങ്ങൾ നടത്തുകയാണ്.

അതേസമയം തങ്ങളുടെ ടീമിലുള്ള ചില താരങ്ങളെ വരുന്ന സീസണിനു മുൻപായി വിൽക്കാനും ഒഴിവാക്കാനും ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ തയ്യാറെടുക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ചില ട്രാൻസ്ഫർ പദ്ധതികളുമായാണ് മുന്നോട്ടു പോകുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ താരമുൾപ്പടെ സൈനിങ്ങുകൾ ബാംഗ്ലൂരിന് വേണം!!

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ താരമായിരുന്ന ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിലവിലെ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Also Read –  അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലൂടെ ഈസ്റ്റ്‌ ബംഗാളിലെത്തിയ താരത്തിന് ബ്ലാസ്റ്റേഴ്സിലേതുപോലെ ശോഭിക്കാനായിട്ടില്ല. 2026 വരെ രണ്ടു വർഷത്തെ കരാറിലാണ് സൈൻ ചെയ്തതെങ്കിലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരം ടീം വിടാനുള്ള സാധ്യതകളുണ്ട്.  

Also Read –  ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..