indian super league

പണി ചെറുതായി പാളിതുടങ്ങി?അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി..

ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമായ മോഹൻ ബഗാനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തിരിച്ചടി നൽകുന്ന അപ്ഡേറ്റുകളാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും വരുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റ് മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം ലക്ഷ്യമാക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടും ഗോളുകളും സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പരിക്കിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് പുറത്തുപോയിരുന്നു.

Also Read –  ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..

മോഹൻ ബഗാനേതിരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിനു മുൻപായി അഡ്രിയാൻ ലൂണ പൂർണ്ണ ഫിറ്റ്‌നസോടെ തിരിച്ചെത്തിയില്ലെങ്കിൽ സൂപ്പർതാരം അടുത്ത മത്സരം കളിച്ചേക്കില്ല.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..

നിലവിൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും വരുന്ന അപ്ഡേറ്റുകൾ അനുസരിച്ചു ബ്ലാസ്റ്റേഴ്സിന്റെ അവസാന പരിശീലന സെഷനുകളിലും അഡ്രിയാൻ ലൂണക്ക്‌ ടീം വിശ്രമം നൽകിയിട്ടുണ്ട്. അതിനാൽ മോഹൻ ബഗാനെതിരെ രണ്ട് ദിവസങ്ങൾക്കപ്പുറം നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൂപ്പർതാരം കളിക്കാനുള്ള സാധ്യതകളും കുറഞ്ഞു വരികയാണ്.

Also Read –  ഇജ്ജാതി സൈനിങ് ഒകെ തൂക്കിയാൽ ഇത് കത്തും??ക്യാപ്റ്റൻ സൈനിങ് ലോഡിങ്??