ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ കാത്തിരിക്കുകയാണ് ഓരോ സൂപ്പർ ലീഗ് ടീമുകളും.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും പുതിയ താരങ്ങളെ സ്വന്തമാക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില താരങ്ങളെ സ്വന്തമാക്കുവാനും മറ്റു ക്ലബ്ബുകളുടെ ശ്രമങ്ങൾ നടക്കുന്നുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും പഞ്ചാബ് എഫ്സി ടീമിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച മലയാളി താരമായ നിഹാൽ സുധീഷ് ലോഡ് കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുമ്പോൾ താരത്തിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിനെ ഒന്നിലധികം ക്ലബ്ബുകൾ സമീപിച്ചിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Also Read – ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??
അതേസമയം നിഹാൽ സുധീഷിനെ ടീമിൽ നിലനിർത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ച ട്രാൻസ്ഫർ തുക ഓഫർ ലഭിക്കുകയാണെങ്കിൽ നിഹാൽ സുധീഷിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ആലോചനകളിലേക്ക് പോവും.
Also Read – ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും തകർപ്പൻ സൈനിങ് തൂക്കാനാണ് അവർ ഇറങ്ങിയത്??