FootballIndian Super LeagueKBFCSports

അരങ്ങേറ്റം ഉടനില്ല; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ലോണിൽ പോവാൻ സാധ്യത

റിസർവ്വ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്ലേയിംഗ് ടൈം ലഭിക്കാൻ സഹായിക്കും. ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയച്ചും താരത്തെ വളർത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കാം. പക്ഷെ പ്ലെയിങ് ടൈമുള്ള ക്ലബ്ബിലേക്ക് ലോണിൽ അയച്ചാലേ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നടക്കുകയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്ത യുവപ്രതിരോധനിര താരം സുമിത് ശർമ്മ അടുത്ത സീസണിൽ ഉടൻ തന്നെ സീനിയർ ടീമിനായി കളിക്കാൻ സാധ്യതയില്ലെന്ന് സൂചനകൾ. അദ്ദേഹത്തിന്റെ പ്രായവും ക്ലബ്ബിന്റെ വികസന നയങ്ങളും കണക്കിലെടുത്താണ് ഈ നീക്കങ്ങൾ.

ഐഎസ്എൽ ക്ലബ്ബുകൾ സാധാരണയായി യുവതാരങ്ങളെ സീനിയർ ടീമിലേക്ക് ഉടൻതന്നെ കൊണ്ടുവരാറില്ല. 18 കാരനായ സുമിത് ശർമ്മയെയും ആദ്യം റിസർവ്വ് ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. അവിടെ ഐ-ലീഗ് 2, കേരള പ്രീമിയർ ലീഗ് തുടങ്ങിയ മത്സരങ്ങളിലൂടെ അദ്ദേഹത്തിന് കൂടുതൽ പ്രൊഫഷണൽ പരിചയം നൽകാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

റിസർവ്വ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്ലേയിംഗ് ടൈം ലഭിക്കാൻ സഹായിക്കും. ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയച്ചും താരത്തെ വളർത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കാം. പക്ഷെ പ്ലെയിങ് ടൈമുള്ള ക്ലബ്ബിലേക്ക് ലോണിൽ അയച്ചാലേ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നടക്കുകയുള്ളൂ.

മണിപ്പൂരിൽ നിന്നുള്ള ഈ 18 വയസ്സുകാരൻ U-17, U-19, U-20 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്ലാസിക് ഫുട്ബോൾ അക്കാദമിക്കൊപ്പം AIFF U-17 യൂത്ത് ലീഗ് കിരീടവും, ഇന്ത്യൻ U-19 ടീമിനൊപ്പം SAFF U19 ചാമ്പ്യൻഷിപ്പും നേടിയത് അദ്ദേഹത്തിന്റെ കഴിവ് വിളിച്ചോതുന്നു. എയ്ജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച പരിചയം ഉള്ളതിനാൽ വളരെ പെട്ടെന്ന് തന്നെ താരത്തിന് അനുഭവ സമ്പത്ത് നേടിയെടുക്കാനാവും.

അതേ സമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാണ് സുമിത് ശർമ്മ. ഭാവിയിൽ ടീമിന്റെ പ്രതിരോധത്തിലെ ഒരു പ്രധാന താരമായി അദ്ദേഹം വളർന്നു വരുമെന്നതിൽ സംശയമില്ല. എന്നാൽ അതിനായി കുറച്ചുകൂടെ സമയം കാത്തിരിക്കേണ്ടി വന്നേക്കും.