FootballIndian Super LeagueKBFCSports

ഐഎസ്എൽ ആരംഭിക്കുന്നു; ബ്ലാസ്റ്റേഴ്സും ട്രാക്കിലേക്ക്

വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.

ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഐഎസ്എൽ 2025-26 സീസൺ ഒക്ടോബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ ക്ലബ്ബുകൾ സജീവമായിരിക്കുകയാണ്. എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള തർക്കങ്ങൾ കാരണം സീസണിന്റെ തുടക്കം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായതോടെ ടീമുകളെല്ലാം മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

സീസൺ തുടങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ പല ക്ലബ്ബുകളും വിദേശ സൈനിംഗുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അനുകൂലമായതോടെ ടീമുകൾ കളിക്കാരെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചരിക്കുകയാണ്.

വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.വിദേശ സൈനിംഗുകൾ പൂർത്തിയാക്കാൻ കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതിനാൽ ബ്ലാസ്റ്റേഴ്സ് വളരെ വേഗത്തിൽ നീങ്ങേണ്ടതുണ്ട്.

സീസൺ ഒക്ടോബറിൽ തുടങ്ങുന്നതുകൊണ്ട് ക്ലബ്ബുകൾക്ക് ടീമിനെ ഒരുക്കാനും പരിശീലനം നൽകാനും സമയം കുറവാണ്. കളിക്കാരെ വേഗത്തിൽ സ്വന്തമാക്കി അവർക്ക് വേണ്ട പരിശീലനം നൽകേണ്ടതുണ്ട്. പുതിയതായി ടീമിലെത്തുന്ന വിദേശ താരങ്ങൾക്ക് ഇന്ത്യൻ ഫുട്ബോളുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമാണ്. അതുകൊണ്ട് തന്നെ ടീമുകൾ വേഗത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരും.

ഏതായാലും സീസൺ അവ്യക്തതകൾ പറഞ്ഞ് സൈനിംഗുകൾ വൈകിപ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇനി സൈനിംഗുകൾ പൂർത്തീകരിക്കുക എന്നത് അത്യാവശ്യമാണ്.