Uncategorized

അഡ്രിയാൻ ലൂണ പുറത്തേക്ക്; പകരക്കാരനായി നീക്കങ്ങൾ തുടങ്ങി മാനേജ്‍മെന്റ്…

അങ്ങനെ നാല് സീസൺ ശേഷം ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങുകയാണ്. താരത്തെ ഈ വരാൻ പോവുന്ന സൂപ്പർ കപ്പ് ശേഷം ഓഫ്ലോഡ് ചെയ്യാനുള്ള നീക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഈ സീസണിൽ അഡ്രിയാൻ ലൂണക്ക് ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല. സീസണിൽ 22 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ ലൂണക്ക് സാധിച്ചില്ലായിരുന്നു. ഇതോടെയാണ് മാനേജ്‍മെന്റ് താരത്തെ ഓഫ്‌ലോഡ് ചെയ്യാനുള്ള നീക്കങ്ങളിലെത്തിയത്.

ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് നിലവിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി തിരച്ചിൽ തുടങ്ങി കഴിഞ്ഞു. അഥവാ ബ്ലാസ്റ്റേഴ്‌സിന് ലൂണക്ക് പറ്റിയ പകരക്കാരനെ കൊണ്ടുവരാൻ സാധിച്ചാൽ മാനേജ്‍മെന്റ് താരത്തെ ഓഫ്‌ലോഡ് ചെയ്യും.

പരസ്പര ധാരണയോടെ ബ്ലാസ്റ്റേഴ്‌സും ലൂണയും വേർ പിരിയുമെന്നാണ് റിപ്പോർട്ടുകൾ. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.