FootballIndian Super LeagueKBFCSportsTransfer News

കറ്റാലയുടെ കരാർ സസ്‌പെൻഡ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യൻ ഫുട്‌ബോൾ ലോകത്ത് വീണ്ടും അപ്രതീക്ഷിത നീക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ആരാധകരെ മുൾമുനയിൽ നിർത്തുന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ലബ്ബിന്റെ ഭാവി നീക്കങ്ങളെക്കുറിച്ചുള്ള ആകാംഷകൾക്ക് ഇത് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

പുറത്തുവരുന്ന അഭ്യൂഹങ്ങൾ അനുസരിച്ച്, ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

പുതിയ പരിശീലകനായി കഴിഞ്ഞ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് നിയോഗിച്ച ഡേവിഡ് കറ്റാലയുടെ കരാറും സസ്പെൻഡ്ചെയ്തിട്ടുണ്ട്. എങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമല്ല.

ഐഎസ്എൽ സീസൺ അനിശിചിതത്വം സൃഷ്ടിച്ച ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയോ, മാനേജ്‌മെൻ്റ് തലത്തിലെ മാറ്റങ്ങളോ ആകാം ഈ അപ്രതീക്ഷിത നടപടിക്ക് പിന്നിൽ. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകർ ഈ വാർത്തകളിൽ ആശങ്കയിലാണ്. പുതിയ സീസൺ പ്രതീക്ഷിക്കുന്ന ആരാധകർക്ക് ഈ സംഭവവികാസങ്ങൾ വലിയ തിരിച്ചടിയാണ്.