FootballIndian Super CupKBFCSports

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾക്ക് ലൈവ് ടെലികാസ്റ്റ് ഇല്ല; കാരണം ഇതാ…

സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ. സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.

ഒകോടോബർ 30 ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ നടക്കുന്ന ആദ്യ മത്സരം, നംവബർ മൂന്നിന് ഹൈദരബാദ് എഫ്സി എന്നിവർക്കെതിരെ നടക്കുന്ന മത്സരം, എന്നീ രണ്ട് മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഈ രണ്ട് മത്സരങ്ങൾ മാത്രമല്ല, സൂപ്പർ കപ്പിൽ ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നിന്നുള്ള മത്സരങ്ങളൊന്നും തത്സമയം പ്രദർശിപ്പിക്കില്ലെന്നാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല.

ALSO READ: ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..

അതേ സമയം, ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം മത്സരം നംവബർ ആറിന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ്. ഈ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടാവും. കാരണം ഈ മത്സരം ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എല്ലാ മത്സരങ്ങളും ലൈവ് ടെലികാസ്റ്റ് ഉണ്ടാവും.

ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ