ഇന്ത്യൻ ഫുട്ബോളിന്റെ മക്കയാണ് കൊൽക്കത്ത. കൊൽക്കത്തയിൽ നിന്ന് നിരവധി പ്രൊഫഷണൽ ക്ലബ്ബുകളും പ്രൊഫഷണൽ കളിക്കാരും ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നിലവിൽ ഐഎസ്എല്ലിൽ മൂന്നു കൊൽക്കത്തൻ ക്ലബ്ബുകൾ കളിക്കുന്നുമുണ്ട്. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ് എസ്സി എന്നീ ക്ലബ്ബുകളാണ് ഇന്ത്യയിലെ ടോപ് ഡിവിഷനിൽ കളിക്കുന്ന മൂന്നു കൊൽക്കത്തൻ ക്ലബ്ബുകൾ.
ഈ നിരയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ് മറ്റൊരു കൊൽക്കത്ത ക്ലബ്ബായ ഡയമണ്ട് ഹാർബർ എഫ്സി. ഡയമണ്ട് ഹാർബർ കേവലം മൂന്ന് വയസ്സ് മാത്രമാണ് പ്രായം. ഇതിനോടകം ഐ ലീഗ് 3യിൽ നിന്ന് വിജയിച്ചു കയറിയ ക്ലബ് നിലവിൽ കളിക്കുന്നത് ഐ ലീഗ് രണ്ടാം ഡിവിഷനിലാണ്.
നിലവിൽ ഐ ലീഗ് 2 വിൽ ഒന്നാം സ്ഥാനക്കാരായ ഡയ്‌മണ്ട് ഹാർബർ അടുത്ത ഐ ലീഗ് സീസണും ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ദീർഘവീക്ഷണത്തോടെ ക്ലബ്ബ് നടത്തുന്ന മുന്നേറ്റമാണ് ഓരോ സീസണിലും അവർ നേടുന്ന പ്രമോഷനുകൾ.
ഐ ലീഗ് ക്ലബ്ബ് ഇന്റർ കാശിയെ പോലെ മികച്ച പദ്ധതികൾ ഉള്ള ക്ലബ്ബ് കൂടിയാണിത്. അതിനാൽ കൊൽക്കത്തയിൽ നിന്ന് മറ്റൊരു ക്ലബ്ബ് കൂടി ഇന്ത്യയുടെ ടോപ് ഡിവിഷനിൽ വൈകാതെയെത്തുമെന്ന് പ്രതീക്ഷിക്കാം.
മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയാണ് ക്ലബ്ബിന്റെ പരിശീലകൻ. മലയാളി താരമായ ജോബി ജസ്റ്റിനും ക്ലബ്ബിനു വേണ്ടി കളിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയാണ് ക്ലബ്ബിന്റെ ഉടമ.