CricketCricket LeaguesIndian Premier LeagueSports

ഞെട്ടിപ്പിക്കുന്ന നീക്കവുമായി KKR; നാല് താരങ്ങളെ പുറത്താക്കുന്നു

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) അടുത്ത സീസണിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ടീമിൻ്റെ പ്രധാന കളിക്കാരായിരുന്ന ചിലരെ നിലനിർത്താതെ ടീമിൽ നിന്ന് പുറത്താക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ സാധ്യതയില്ലെന്ന വാർത്തയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അയ്യരിനെ കൂടാതെ കെകെആർ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന താരങ്ങൾ ആരൊക്കെയാണ് നോക്കാം..

വെങ്കിടേഷ് അയ്യർക്ക് പുറമെ, മറ്റ് ചില പ്രമുഖ താരങ്ങളെയും കെകെആർ കൈ വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ക്വിൻ്റൺ ഡീ കോക്ക്, ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ, ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ എന്നിവരെയും ടീം വിട്ടേക്കാൻ സാധ്യതയുണ്ട്.

പ്രമുഖ താരങ്ങളെ ഒഴിവാക്കുന്നതിലൂടെ, കെകെആറിന് വലിയ തുക ലേലത്തിൽ മുടക്കാൻ സാധിക്കും. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിലൂടെ ടീമിനെ കൂടുതൽ ശക്തമാക്കുക എന്നതാണ് കെകെആറിൻ്റെ പ്രധാന ലക്ഷ്യം. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും ടീം ശ്രമിച്ചേക്കാം.

അടുത്ത സീസണിൽ ടീം കൂടുതൽ ശക്തമാകാൻ പുതിയ മാറ്റങ്ങൾ അനിവാര്യമാണ്. ഈ മാറ്റങ്ങൾ കെകെആറിനെ കൂടുതൽ ശക്തമായ ഒരു ടീമായി മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലേലത്തിൽ ടീം എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

സഞ്ജു സാംസണെ സ്വന്തമാക്കാൻ കെകെആർ ശക്തമായ ശ്രമം നടത്തുന്നുണ്ട്. ട്രേഡ് വഴി സഞ്ജുവിനെ സ്വന്തമാക്കാൻ കഴിയാതെ വന്നാൽ ലേലത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് കെകെആർ വമ്പൻ റിലീസുകൾക്ക് ഒരുങ്ങുന്നത്.