CricketCricket LeaguesIndian Premier LeagueSports

സഞ്ജുവിനായി സൂപ്പർ താരത്തെ വിൽക്കുന്നു; രണ്ട് കൽപ്പിച്ച് കെകെആർ

അടുത്ത സീസണിന് മുന്നോടിയായി ടീം ഉടച്ചുവാർക്കുമ്പോൾ കെകെആർ ഈ ഒരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

സഞ്ജു സാംസൺ അടുത്ത മെഗാ താരലേലത്തിൽ എത്തുകയാണെങ്കിൽ, അദ്ദേഹത്തെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) തങ്ങളുടെ സൂപ്പർ താരം വെങ്കടേഷ് അയ്യരെ ഒഴിവാക്കിയേക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

വെങ്കടേഷ് അയ്യരെ ഒഴിവാക്കിയാൽ മാത്രമേ സഞ്ജുവിനെപ്പോലൊരു താരത്തിനായി 30 കോടിക്ക് മുകളിൽ മുടക്കാൻ കെകെആറിന് സാധിക്കുകയുള്ളൂ എന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

നിലവിൽ വെങ്കടേഷ് അയ്യർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ വളരെ ഉയർന്ന തുകയായിരിക്കും സഞ്ജുവിന് കെകെആർ നൽകാൻ സാധ്യത. ടീം നായകനെന്ന നിലയിലും സഞ്ജുവിൻ്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും.

സഞ്ജുവിനെപ്പോലൊരു മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെയും നായകനെയും ലഭിക്കുമ്പോൾ വെങ്കടേഷ് അയ്യരെപ്പോലൊരു താരത്തെ ഒഴിവാക്കുന്നത് കെകെആറിന് വലിയ നഷ്ടമായിരിക്കില്ല.

അടുത്ത സീസണിന് മുന്നോടിയായി ടീം ഉടച്ചുവാർക്കുമ്പോൾ കെകെആർ ഈ ഒരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.