CricketIndian Premier League

മഴ വില്ലനാക്കുമോ?? RCB vs KKR മത്സരം നടന്നേക്കില്ല, കാലാവസ്ഥ അപ്ഡേറ്റ് ഇങ്ങനെ…

കൊൽക്കത്തയിൽ നിലവിൽ നല്ല മഴയാണ് പെയ്യുന്നത്. മത്സര സമയത്ത് 80% മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ഇന്ന് തുടക്കം കുറിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ നേരിടും. കൊൽക്കത്തയിൽ വെച്ചാണ് ഈ മത്സരം നടക്കുക.

എന്നാൽ ഈ മത്സരം നടക്കുമോ എന്ന സംശയത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെല്ലാം. കാരണം കൊൽക്കത്തയിൽ നിലവിൽ നല്ല മഴയാണ് പെയ്യുന്നത്. മത്സര സമയത്ത് 80% മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.

മാർച്ച് 20 മുതൽ 22 വരെ വെസ്റ്റ് ബംഗാളിലെ ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റും ശക്തമായ ഉപരിതല കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കൊൽക്കത്തയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അതോടൊപ്പം ഓറഞ്ച് അല്ലെർട്ടാണ് ഈ പ്രദേശങ്ങളിൽ നിലവിൽ.

ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ബോളിവുഡ് നടി ദിഷ പതാനി, സ്റ്റാർ ഗായിക ശ്രേയ ഘോഷാൽ, കരൺ ഔജ്‌ല എന്നിവർ കാണികളെ രസിപ്പിക്കാൻ എത്തും. എന്നാൽ മഴ ഭീഷണി ഉള്ളത് കൊണ്ട് ഈ പരുപാടികൾ നടക്കുമോ എന്ന് സംശയമാണ്.