CricketCricket LeaguesIndian Premier LeagueSports

സംസാരിക്കാനെത്തി ഗോയെങ്ക; മൈൻഡ് ചെയ്യാതെ രാഹുൽ; വീഡിയോ പുറത്ത്

രാഹുലിന് കൈ നീട്ടിയ ഗോയെങ്കയെ ചെറിയ രീതിയിൽ ഷെയ്ക് ഹാൻഡ് നൽകിയെങ്കിലും ഗോയെങ്ക സംസാരിക്കാൻ തുനിയവെ രാഹുൽ അതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോവുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ലക്‌നൗ തോറ്റപ്പോൾ അന്നത്തെ ലക്നൗ നായകൻ കെഎൽ രാഹുലിനെ ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്ക ശകാരിക്കുന്ന ദൃശ്യം ആരും മറന്ന് കാണില്ല. ഇന്നിതാ അതിനൊരു മധുര പ്രതികാരം ചെയ്തിരിക്കുകയാണ് രാഹുൽ. ഇന്ന് ഡൽഹിയെ വിജയത്തിലെത്തിച്ച രാഹുൽ ഗോയെങ്കയെ മൈൻഡ് ചെയ്യാതെ കടന്ന് പോകുന്ന വീഡിയോ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

ഇന്നലെ ലക്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അനായാസം ഡല്‍ഹി മറികടക്കുമ്പോള്‍ ഒരറ്റത്ത് രാഹുലും ഉണ്ടായിരുന്നു, ഡൽഹി ജേഴ്സിയിൽ. അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുൽ സിക്സര്‍ പായിച്ച് ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ പതിവ് പോലെ ഗോയെങ്കയും ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു.

രാഹുലിന് കൈ നീട്ടിയ ഗോയെങ്കയെ ചെറിയ രീതിയിൽ ഷെയ്ക് ഹാൻഡ് നൽകിയെങ്കിലും ഗോയെങ്ക സംസാരിക്കാൻ തുനിയവെ രാഹുൽ അതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോവുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ കാണാം..

ആദ്യ ഘട്ടത്തിൽ രാഹുൽ ഗോയെങ്കയെ പരിഗണിച്ചില്ല എങ്കിലും പിന്നീട് വളരെ സന്തോഷത്തോടെ രാഹുലുമായി ഗോയങ്ക സംസാരിക്കുന്നതും ഹസ്തദാനം നല്‍കുന്നതും മൈതാനത്ത് കണ്ടു.

അതേ സമയം, മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.