മലയാളി ഫുട്ബോൾ ആരാധകരുടെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആക്കുകയാണ്. അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്.
കേരള കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാന്‍ മെസ്സി ഈ വർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്നൊരു പൊതു പരുപാടിയിലാണ് മന്ത്രി ഈ കാര്യം ആരാധകരെ അറിയിച്ചത്.
ഒക്ടോബർ 25 മുതൽ നവംബർ 2 വരെയായിരിക്കും ലയൺ മെസ്സിയും കൂട്ടരും കേരളത്തിലുണ്ടാക്കുക. അര്ജന്റീന ടീം കേരളത്തിൽ വെച്ച് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങൾ.
ഇതിന് പുറമെ മെസ്സി 20 മിനിറ്റൊള്ളം പൊതുപരിപാടിയിൽ സമയം ചിലവഴിക്കുമെന്നും വി. അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
അതോടൊപ്പം ഏതൊക്കെ ടീമിനെയായിരിക്കും അർജന്റീന കേരളത്തിൽ വെച്ച് നേരിടുക എന്നത്തിലും അപ്ഡേറ്റ് വന്നിട്ടില്ല.