CricketIndian Premier League

എംഎസ് ധോണി വീണ്ടും CSK ക്യാപ്റ്റൻ; റുതുരാജ് ഡൽഹിക്കെതിരെ കളിക്കില്ല, കാരണം ഇതാണ്…

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് അത്ര മികച്ചൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് രണ്ട് തുടർ തോൽവികളാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോളിത ചെന്നൈ സംബന്ധിച്ചെടുത്തോളം മറ്റൊരു തിരച്ചടി നേരിട്ടിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് പരിക്കിന്റെ പിടിയിലാണ്.

അതുകൊണ്ട് തന്നെ താരത്തിന് ഇന്ന് നടക്കാൻ പോവുന്ന ചെന്നൈ-ഡൽഹി മത്സരത്തിൽ കളിച്ചേക്കില്ലായെന്നാണ്. അങ്ങനെയാണേൽ DC ക്കെതിരായ മത്സരത്തിൽ എംഎസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ് അഭ്യൂഹങ്ങൾ.

രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്‌. ഇതാണ് താരത്തിന് ഇന്നതെ മത്സരത്തിൽ കളിക്കാൻ സാധിക്കാത്തത്. 

ഗെയ്ക്‌വാദിന്റെ അഭാവം CSK യ്ക്ക് തിരച്ചടിയാകുമെങ്കിലും എംഎസ് ധോണിയെ വീണ്ടും ക്യാപ്റ്റൻ സ്ഥാനത് കാണാൻ കഴിയുമെന്ന് സന്തോഷത്തിലാണ് ആരാധകർ. വൈകുന്നേരം 3:30 മുതലാണ് CSK-DC മത്സരം ആരംഭിക്കുക.