Indian Super LeagueKBFCTransfer News

മുംബൈയുടെ കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്; കരാർ നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്…

മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.

സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീ ട്രാൻസ്ഫറിന്റെ അടുത്തെത്തിയതായി റിപ്പോർട്ടുകൾ. നേരത്തെ ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള റൂമറുകൾ പ്രചരിച്ചെങ്കിലും, നിലവിൽ ആ ഡീൽ പൂർത്തീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ വിങ്ങർ ബിപിൻ സിംഗിനെ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് അടുത്തെത്തി എന്നാണ് പുതിയ റിപ്പോർട്ടുകൾ. നേരത്തെ ജനുവരിയിൽ രാഹുൽ കെ പി ടീം വിട്ട സാഹചര്യത്തിലാണ് ബിപിനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള റൂമറുകൾ സജീവമാകുന്നത്.

എന്നാൽ അത് കേവലം റൂമറുകൾ മാത്രമല്ലെന്നും, താഴത്തെ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് അടുത്തെത്തിയുമെന്നാണ് പുതിയ റിപ്പോർട്ട്.

2018 മുതൽ മുംബൈ സിറ്റിയുടെ ഭാഗമായ ബിപിൻ മുംബൈക്കൊപ്പം നിരവധി കിരീടനേട്ടങ്ങളിലും ഭാഗമായിരുന്നു.

മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.