CricketCricket LeaguesIndian Premier LeagueSports

ആ രണ്ട് പേർ അതിജീവിക്കണം; എലിമിനേറ്ററിൽ മുംബൈയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.

ഇന്നലെ പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.

ഏറെ നിർണായകമായ എലിമിനേറ്റർ മത്സരത്തിന് മുംബൈ ഇറങ്ങുമ്പോൾ ഒരുപിടി തിരിച്ചടികൾ കൂടി മുംബൈയെ കാത്തിരിക്കുന്നുണ്ട്. എലിമിനേറ്റർ പോരാട്ടത്തിൽ റയാൻ റിക്കിൽടൺ, വിൽ ജാക്ക്‌സ്, കോർബിൻ ബോഷ് എന്നിവർ മുംബൈ നിരയിൽ ഉണ്ടാവില്ല. എന്നാൽ ഇവർ ഉണ്ടാവില്ല എന്നത് മാത്രമല്ല എലിമിനേറ്ററിൽ മുംബൈ നേരിടേണ്ട തിരിച്ചടി.

റിക്കിൽടൺ, വിൽ ജാക്ക്‌സ്, കോർബിൻ ബോഷ് എന്നിവർക്ക് പകരം ജോണി ബെയർസ്റ്റോ, ചരിത് അസലങ്ക, റിച്ചാർഡ് ഗ്ലിസൺ എന്നിവരെ മുംബൈ പകരക്കാരായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യ ഇലവനിലെ സാന്നിധ്യങ്ങളായ റിക്കിൽടൺ, വിൽ ജാക്ക്‌സ് എന്നിവർക്ക് പകരം ജോണി ബെയർസ്റ്റോ, ചരിത് അസലങ്ക എന്നിവരായിരിക്കും എലിമിനേറ്ററിൽ മുംബൈയ്ക്കായി കളിക്കുക.

എന്നാൽ ഏറെ നിർണായകമായ മത്സരത്തിൽ ഐപിഎല്ലിൽ ഈ സീസണിൽ ആദ്യമായി ബാറ്റ് ചെയ്യുന്ന താരങ്ങൾക്കുള്ള മത്സരപരിചയ കുറവ് മുംബൈയ്ക്ക് ആശങ്കയാണ്. ഇരുവരും ക്രിക്കറ്റിൽ അനുഭവ സമ്പത്തുള്ള താരങ്ങളാണ് എങ്കിലും ഒരു ലീഗിൽ ആദ്യമായി എത്തുമ്പോഴുള്ള സമ്മർദ്ദം ഇരുവരെയും ബാധിച്ചേക്കാം.

കളിക്കേണ്ട ആദ്യ മത്സരം തന്നെ, തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരം ആയതിനാൽ ഈ സമ്മർദ്ദം ഇരട്ടിയാകാനും സാധ്യതയുണ്ട്. എലിമിനേറ്ററിൽ മുംബൈയ്ക്ക് വിജയിക്കണമെങ്കിൽ ഇരുവരും സമ്മർദ്ദങ്ങൾ അതിജീവിച്ച മതിയാകൂ..