ഒട്ടേറെ നാളത്തെ വിവാദങ്ങൾക്കും കാത്തിരിപ്പിനോടുവിൽ 2024-25 സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുകയും ട്രോഫി കൈമാറുകയും ചെയ്തിരിക്കുകയാണ്. സീസൺ കഴിഞ്ഞ് 208 ദിവസങ്ങൾക്ക് ശേഷമാണ് കിരീടം ഇന്റർ കാശിക്ക് കൈമാറുന്നത്.
എന്നാൽ ഇതിൽ ഏറ്റവും രസകരമായ കാര്യം എന്താണ് വെച്ചാൽ ദിവസങ്ങൾക്ക് മുൻപ് മാത്രം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇന്റർ കാശിയിലേക്ക് കൂടുമാറിയ പ്രഭിർ ദാസിനും ട്രോഫിയുടെ ഭാഗമാക്കാനും ഐ-ലീഗ് മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുകയാണ്.
മറ്റൊരു രസകരമായ കാര്യം എന്താണ് വെച്ചാൽ കഴിഞ്ഞ സീസണിൽ ഇന്റർ കാശിക്കായി കളിച്ച താരങ്ങളാണ് സാർത്ഥക് ഗോലുയിയും നിക്കോള സ്റ്റൊജനോവിക്കും. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇരുവരും ജംഷദ്പൂർ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു.
ശനിയാഴ്ച സൂപ്പർ കപ്പിൽ ജംഷദ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിന് ശേഷമാണ് AIFF ഇന്റർ കാശിക്ക് ഐ-ലീഗ് കിരീടം നൽക്കുന്നത്. ഇതിൽ ജംഷദ്പൂർ എഫ്സിക്ക് 90 മിനുറ്റ് കളിച്ച് പിന്നീട് ഇരുവരും ഇന്റർ കാശിക്കൊപ്പം ചേർന്ന് കിരീടം ഏറ്റുവാങ്ങുകയായിരുന്നു.
ഐ-ലീഗ് കിരീടം ജേതാക്കളായത് കൊണ്ട് തന്നെ ഇന്റർ കാശി ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
