in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആശ്വാസം; ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ വിദേശ താരം കളിക്കില്ല

ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ 3 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ കളിക്കില്ല. അതേ സമയം ഒഡീഷയിലും രണ്ട് താരങ്ങൾ സസ്‌പെൻഷൻ നേരിടുന്നത് ബ്ലാസ്റ്റേഴ്സിനും ആശ്വാസമാണ്.

സീസണിലെ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ 3 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ കളിക്കില്ല. അതേ സമയം ഒഡീഷയിലും രണ്ട് താരങ്ങൾ സസ്‌പെൻഷൻ നേരിടുന്നത് ബ്ലാസ്റ്റേഴ്സിനും ആശ്വാസമാണ്.

ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച ഒഡീഷയുടെ മധ്യനിര താരങ്ങളായ ഹ്യൂഗോ ബോമസ്, പൂട്ടിയ എന്നിവർ സസ്‌പെൻഷൻ മൂലം ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല. ഇരുവരുടെയും സീസണിലെ നാലാം മഞ്ഞക്കാർഡായിരുന്നു ഇത്.

അതേ സമയം, ബ്ലാസ്റ്റേഴ്‌സ് നിരയിൽ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ച്, ഐബാൻ ഡോഹ്ലിങ് എന്നിവരും കളിക്കില്ല. കൂടാതെ ഡാനിഷ് ഫാറൂഖിയും പ്രസ്തുത മത്സരത്തിൽ സസ്‌പെൻഷൻ മൂലം കളിക്കില്ല. പഞ്ചാബിനെതിരെ മഞ്ഞക്കാർഡ് ലഭിച്ച താരത്തിന്റെ സീസണിലെ നാലാം മഞ്ഞകാർഡായിരുന്നു അത്.

അതേ സമയം പരിക്കേറ്റ് അവസാന 3 മത്സരങ്ങളിലും കളിക്കാതിരുന്ന സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിംനസ് ഒഡീഷയ്ക്കെതിരെ തിരിച്ചെത്തും. ഇതോടെ ക്വമെ പെപ്ര ബെഞ്ചിലിരിക്കാനാണ് സാധ്യത.

അതേ സമയം ഒഡീഷയ്ക്കതിരെ വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാം.

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം മാറി; ഒരൊറ്റ മത്സരത്തിൽ ഒഡീഷയുടെ ഹീറോയായി രാഹുൽ

അവസാനിക്കാത്ത തിരിച്ചടി; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരം പരിക്കേറ്റ് പുറത്ത്