ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിലെ മൂന്നാം മത്സരത്തിൽ കരുത്തന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ. ചെന്നൈ വെച്ച് രാത്രി 7:30 മുതലാണ് മത്സരം ആരംഭിക്കുക. നമ്മുക്ക് ഇനി ഇരു ടീമിന്റെയും സാധ്യത ഇലവൻ പരിശോധിക്കാം..
ആദ്യ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ കളിക്കില്ല. സ്ലോ റേറ്റ് തുടർന്ന് ക്യാപ്റ്റൻ ഹാർദികിന് ഒരു മത്സരത്തിന്റെ വിലക്കുണ്ട്. അതെ തുടർന്നാണ് ഹാർദികിന് ഇന്ന് കളിക്കാൻ സാധിക്കാത്തത്.
അതോടൊപ്പം പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയും ഇന്ന് ചെന്നൈക്കെതിരെ കളിക്കില്ല. ഹാർദികിന്റെ അഭാവത്തിൽ സൂര്യകുമാർ യാഥവായിരിക്കും ഇന്ന് മുംബൈയുടെ ക്യാപ്റ്റനാക്കുക. മറുഭാഗത്ത് CSKയ്ക്ക് മത്സരത്തിന് ഫുൾ സ്‌ക്വാഡ് ലഭ്യമാണ്.
ബുംറയുടെ പകരം സാക്ഷാൽ സച്ചിന് ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ ചെന്നൈക്കെതിരെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഹാർദികിന് പകരം യുവ താരം രാജ് അംഗദ് ബാവായിരിക്കും മുംബൈക്കായി ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യത.
ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ് (സി), ഡെവൺ കോൺവേ, രാഹുൽ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ഡബ്ല്യുകെ), സാം കുറാൻ, ആർ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ
ഇംപാക്ട് സബ്സ് ഓപ്ഷനുകൾ: ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, ശ്രേയസ് ഗോപാൽ
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, റയാൻ റിക്കൽടൺ (WK), വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമൻ ധിർ, രാജ് അംഗദ് ബാവ, ദീപക് ചാഹർ, മിച്ചൽ സാൻ്റ്‌നർ, ട്രെൻ്റ് ബോൾട്ട്, അർജുൻ ടെണ്ടുൽക്കർ
ഇംപാക്ട് സബ്സ് ഓപ്ഷനുകൾ: കർൺ ശർമ്മ, അശ്വനി കുമാർ, മുജീബ് ഉർ റഹ്മാൻ