ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രതിരോധ താരം പ്രീതം കോട്ടൽ ചെന്നൈ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ബ്ലാസ്റ്റേഴ്‌സിലെത്തി വെറും 1.5 വർഷമാക്കുമ്പോഴേക്കുമാണ് താരം ക്ലബ്‌ വിട്ടത്ത്.

ഇപ്പോളിത താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ അവസരം ലഭിക്കാത്തത് കൊണ്ടാണ് ചെന്നൈയിലേക്ക് കൂടുമാറിയെത്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രീതം കോട്ടൽ.

“ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ആയിരുന്നപ്പോൾ കോച്ച് കോയ്‌ൽ(ചെന്നൈ പരിശീലകൻ) എന്നെ ആഗ്രഹിച്ചിരുന്നു. അവസരങ്ങൾ ലഭിക്കാതെ അവിടെ തന്നെ തുടരുന്നതിനേക്കാൾ നല്ലത് ഇവിടെ വന്ന് കളിക്കുന്നതാണ്. അതുകൊണ്ടാണ്,” എന്നാണ് പ്രീതം കോട്ടൽ പറഞ്ഞത്.

പക്ഷെ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്രോളം അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും, പിഴവുകൾ മൂലം ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തെ പോയതാണ് തിരച്ചടിയായതെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകറുടെ അഭിപ്രായം.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിൽ എത്തിയത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ പ്രീതം കോട്ടൽ നിറഞ്ഞാടിയിരുന്നു. റൈറ്റ് ബാക്ക് പൊസിഷനിലായിരുന്നു താരം ആദ്യ മത്സരത്തിൽ തന്നെ ചെന്നൈക്കായി കളിച്ചത്.