തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിലൂടെയാണ് റിഷാബ്‍ പന്ത് കടന്നു പോവുന്നത്. ചൊവ്വാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ 5 പന്തിൽ 2 റൺസ് നേടിയതോടെ ഐപിഎൽ 2025 ലെ തന്റെ മോശം പ്രകടനം തുടരുകയാണ് പന്ത്.
ഐപിഎൽ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ 27 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ.
ഉയർന്ന വിലയ്ക്ക് വാങ്ങിയത് കൊണ്ട് തന്നെ അദ്ദേഹത്തെ വിമർശനത്തിന് വിധേയനാക്കുന്നുണ്ട്, അതുകൊണ്ട് തന്നെ താരത്തിന്മേൽ മേൽ സമ്മർദ്ദം വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ആദ്യ മത്സരത്തിൽ DC ക്കെതിരെ 0തിനും, രണ്ടാം മത്സരത്തിൽ SRH നെതിരെ 15 റൺസും എടുത്ത് താരം പുറത്താവുകയായിരുന്നു.
കുറച്ച് കാലം മുൻപ് വരെ സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ പന്താണ് പറഞ്ഞു ഒരു കൂട്ടം ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ നിലവിലെ സ്ഥിതി അനുസരിച്ച് പന്തിനെതിരെ ഒട്ടേറെ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്തിരുന്നാലും താരം ഇതേ പ്രകടനം തുടരുകയാണേൽ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധിക്കില്ല. മറുഭാഗത്ത് നോക്കുകയാണേൽ പന്തിന്റെ ഈ ഫോമില്ലായിമ സഞ്ജുവിന് ഗുണകരമാണ്.