209 എന്ന മികച്ച സ്കോർ നേടിയിട്ടും ആദ്യ രണ്ടോവറിൽ എതിരാളികളുടെ 3 വിക്കറ്റുകൾ വീഴ്ത്തിയിട്ടും ലക്നൗവിന് വിജയം നേടാൻ സാധിക്കാത്തതോടെ നായകൻ റിഷബ് പന്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ് താരത്തിന്റെ മോശം ബാറ്റിങ്ങും കീപ്പിങ്ങും നായകത്വവുമാണ് കാരണം.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ലക്നൗ മികച്ച സ്കോർ നേടിക്കൊണ്ടിരിക്കെ നാലാമനായി ക്രീസിലെത്തിയ പന്ത് റൺസൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. മികച്ച രീതിയിൽ മുന്നേറിയ ലക്നൗവിന്റെ സ്കോർബോർഡ് തളരുകയും ഡൽഹി ബൗളർമാർക്ക് തിരിച്ച് വരവിന് വഴിയൊരുക്കിയതും പന്തിന്റെ വിക്കറ്റാണ്.
ബാറ്റിംഗിൽ മാത്രമല്ല, കീപ്പിംഗിലും പന്ത് അബദ്ധം കാണിച്ചു. അവസാന ഓവറിൽ ജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ മോഹിത് ശർമയുടെ നിർണായകമായ സ്റ്റമ്പിങ് പന്ത് നഷ്ടമാക്കി. ആ സ്റ്റമ്പിങ് പന്ത് നടത്തിയിരുന്നു എങ്കിൽ മത്സരം ലക്നൗ ജയിച്ചേനെ.. കാരണം അവസാന വിക്കറ്റ് ആയിരുന്നു ഇത്.
കൂടാതെ പവർ പ്ലേയിൽ മികച്ച രീതിയിൽ പന്തെറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശർദ്ധൂൽ താക്കൂറിന് നിർണായക ഓവറുകൾ നൽകാത്തതും പന്ത് കാണിച്ച മണ്ടത്തരമാണ്.
അതേസമയം, ഇന്നലെ അശുതോഷ് ശർമ നടത്തിയ പ്രകടനം ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു.