ഐപിഎൽ 2026-ന് മുന്നോടിയായി വലിയൊരു താരകൈമാറ്റത്തിന് സാധ്യതതെളിയുന്നു. ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഒരു മെഗാ ട്രേഡ് നടക്കാനുള്ള സാധ്യതകൾ ഉയർന്ന് വരികയാണ്.
തങ്ങളുടെ പഴയ താരവും നിലവിൽ മുംബൈ ഇന്ത്യൻസ് താരവുമായ ദീപക് ചഹാറിനെ മുംബൈയിൽ നിന്ന് ട്രേഡ് ഓപ്ഷനിലൂടെ തിരികെ എത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. എന്നാൽ മുംബൈയ്ക്കുമുണ്ട് നീക്കങ്ങൾ, ചെന്നൈയിൽ നിന്നും ആയുഷ് മത്രെയെയാണ്മും ബൈ ലക്ഷ്യമിടുന്നത്.
യുവതാരം ആയുഷ് മത്രെയെ മുംബൈ ഇന്ത്യൻസിലെത്തിക്കാൻ മുൻ നായകൻ രോഹിത് ശർമ്മയാണ് താൽപ്പര്യമെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മത്രെയെ ടീമിലെത്തിക്കുന്നത് മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് നൽകും. കൂടാതെ ഇന്ത്യയുടെ അടുത്ത ഭാവി വാഗ്ദാനമാണ് മുംബൈക്കാരനായ ആയുഷ്.
കഴിഞ്ഞ സീസണുകളിൽ പരിക്കിൻ്റെ പിടിയിലായിരുന്ന ദീപക് ചഹറിനെ ചെന്നൈ സൂപ്പർ കിംഗ്സിന് തിരികെ നൽകാൻ മുംബൈ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽആയുഷിന്റെ പോലെ ഒരു വലിയ ടാലന്റിനെ കൈവിടാൻ സിഎസ്കെ തയാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്.
