നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ദയനീയ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെക്കുന്നത്. ഇതുവരെ താരത്തിന് ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.
നാല് കളിയിൽ നിന്ന് വെറും 29 റൺസ് നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇതേ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ മറുഭാഗത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കാര്യം അങ്ങനെയല്ല.
സീസണിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും, താരത്തിന് മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരവും മുംബൈ വിജയിക്കും വിചാരിച്ച മത്സരം കൈ വിട്ടുകളയുകയായിരുന്നു.
നിലവിൽ ബാറ്റ് കൊണ്ടു ബൗൾ കൊണ്ട് ഗംഭീര ഫോമിലാണ് ഹാർദിക്. അതോടൊപ്പം ടൂർണമെന്റിൽ ഏറ്റവുമധികം വിക്കറ്റ് എടുത്ത താരം കൂടിയാണ് ഹാർദിക്. എന്നിട്ടും ഹാർദികിന്റെ ക്യാപ്റ്റൻസി മൂലമാണ് മുംബൈ തോൽക്കുന്നതെന്ന് പരാമർശിക്കുന്ന ഒരു കൂട്ടം ആരാധകരുണ്ട്.
എന്തിരുന്നാലും വരും മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യയും മുംബൈ ഇന്ത്യൻസും കൂടുതൽ ശക്തരായി തിരിച്ചുവരുമെന്ന് പ്രതിക്ഷിക്കാം.