CricketCricket LeaguesIndian Premier LeagueSports

ഐപിഎൽ ഫിക്സറിൽ മാറ്റം; ആർസിബിയുടെ മത്സരം മറ്റൊരു വേദിയിലേക്ക്…

ഐപിഎല്ലിൽ ഈ സീസണിൽ മിന്നും ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ആർസിബിയുടെ മത്സരത്തിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്.

മെയ് 23 ന് സൺറൈസസ് ഹൈദരാബാദുമായി നടക്കേണ്ട മത്സരത്തിലാണ് മാറ്റം. മത്സരം നടക്കേണ്ടത് ബംഗളുരുവിന്റെ ഹോം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ബംഗളുരുവിലെ കനത്ത മഴയെ തുടർന്ന് മത്സരം ഉത്തർപ്രദേശിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ലക്നൗ സൂപ്പർ ജയന്റസിന്റെ ഹോം തട്ടകമാണ് ഏകാന സ്റ്റേഡിയം. ഇവിടെയായിരിക്കും പ്രസ്തുത മത്സരം നടക്കുക.

അതേ സമയം ബെംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ഐപിഎൽ പുനരാംഭിച്ചപ്പോൾ നടക്കേണ്ടിയിരുന്ന ആർസിബി- കെകെആർ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് മത്സരത്തിന്റെ ടോസ്സിങ് പോലും നടത്താനായില്ല.

അതേ സമയം, സീസണിലെ അവസാന ഹോം മത്സരമാണ് ഇപ്പോൾ ഏകാനയിലേക്ക് മാറ്റിയിരിക്കുന്നത് എന്നത് ആർസിബി ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.