CricketIndian Premier League

സഞ്ജുവിനൊപ്പം ആര് ഓപ്പണിങ് ചെയ്യും; അവസാനം ഉത്തരം നൽകി CSK ക്യാപ്റ്റൻ…

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായി തിരിച്ചെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.  

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനായി ഒരുങ്ങുകയാണ്.

2025 ലെ ഐപിഎൽ സീസണിൽ സിഎസ്‌കെയ്ക്ക് ഒരു പ്രധാന പ്രശ്‌നം മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് ഇല്ലാത്തതായിരുന്നു. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം സ്ഥാനത്തായിരുന്നു ഇറങ്ങാറുണ്ടായിരുന്നത്. 

റാച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ഡെവൺ കോൺവേ തുടങ്ങിയ വിവിധ ഓപ്പണർമാരെ പരീക്ഷിച്ചു നോക്കിയെങ്കിലും എല്ലാം പരാജയത്തിലേക്ക് നയിച്ചു. പിന്നീട് ആയുഷ് മാത്രെ വന്നതിന് ശേഷമായിരുന്നു ടീമിന് ഒന്നുകൂടി മികച്ച ഓപ്പണറെ ലഭിച്ചത്.  

നിലവിൽ CSK സ്‌ക്വാഡിൽ സഞ്ജു സാംസൺ, ആയുഷ് മാത്രെയെ, റുതുരാജ് ഗെയ്‌ക്‌വാദ്, സർഫ്രാസ് ഖാൻ തുടങ്ങിയ താരങ്ങളുണ്ട് ഓപ്പണറായി കളിക്കാൻ.  ഇതോടെയാണ് ആരായിരിക്കും സഞ്ജുവിനൊപ്പം ഓപ്പണറായി വരുക എന്ന ചോദ്യം ഉയർന്നു വന്നത്. 

മുംബൈയിൽ നടന്ന ഐ‌പി‌എൽ 2026 ക്യാപ്റ്റൻമാരുടെ മീറ്റിനിടെ, സി‌എസ്‌കെയുടെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ച് റുതുരാജ് ഗെയ്‌ക്‌വാദിനോട് ചോദിച്ചപ്പോളാണ് “റുതുവും സഞ്ജുവും.“ എന്ന് നായകൻ മറുപടി പറഞ്ഞത്.