ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ആം സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.
എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശക്കരമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. അപ്ഡേറ്റുകൾ പ്രകാരം സന്ദീപ് സിംഗിന് മോഹൻ ബഗാനെതിരെയുള്ള മത്സരം നഷ്ടമാക്കും.
കഴിഞ്ഞ സൂപ്പർ കപ്പിൽ മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിൽ റെഡ് കാർഡ് കാണേണ്ടി വന്നത് കൊണ്ടാണ് സന്ദീപ് സിംഗിന് മോഹൻ ബഗാനെതിരെയുള്ള മത്സരം നഷ്ടമാക്കുക.
സന്ദീപിന്റെ അഭാവം കൊണ്ട് ഐബൻഭ ഡോഹ്ലിംഗായിരിക്കും മിക്കവാറും റൈറ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാൻ സാധ്യത. ഫെബ്രുവരി 14ന് വൈകീട്ട് 5മണിക്കാണ് മോഹൻ ബഗാൻ-ബ്ലാസ്റ്റേഴ്‌സ് നടക്കുക.
