ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് തന്നെ ടീം വിടാൻ അനുവദികണമെന്ന് അഭ്യർത്ഥിച്ചതായി വ്യാഴാഴ്ച cricbuzz റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന്റെ മാനേജ്‌മെന്റും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. തന്നെ മറ്റ് ടീമിലേക്ക് ട്രേഡ് ചെയ്യുകയോ അല്ലെങ്കിൽ IPL 2026 ഓക്ഷനിൽ ലേലത്തിൽ വെക്കണമെന്നുമാണ് സഞ്ജു അഭ്യർത്ഥിച്ചിരിക്കുന്നത്.
IPL 2025 മെഗാ ലേലത്തിന് മുന്നോടിയായി RR 18 കോടി രൂപയ്ക്കാണ് സാംസണെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങൾ കളിച്ച സാംസൺ ഒരു അർദ്ധസെഞ്ച്വറിയുടെ സഹായത്തോടെ 285 റൺസാണ് നേടിയത്.
രാജസ്ഥാൻ റോയൽസിനായി 149 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ, RR ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരവും 4027 റൺസ് നേടി RR ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരം കൂടിയാണ് സഞ്ജു സാംസൺ.
നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് താരത്തെ ട്രേഡ് ചെയ്ത് കൂടാരത്തിലെത്തിക്കാൻ താല്പര്യമുണ്ട്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതാണ്.
