ലഭിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നത മുതലെടുക്കാനുള്ള ശ്രമങ്ങളിലാണ് തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ.
കേരള ടീം സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത് കൊണ്ടു തന്നെ, അവസരം താരം പറഞ്ഞു കൊണ്ടാണ് തമിഴ് നാടും രാജസ്ഥാനും താരത്തിനായി രംഗത്ത് വന്നത്.
ഇരു അസോസിയേഷനുമായി മികച്ച ബന്ധമുള്ള താരം, ഇതിൽ ഏതെങ്കിലും ഓഫർ സ്വീകരിച്ചിട്ടുണ്ടൊ എന്നതിൽ വ്യക്തതയില്ല. താരം ആദ്യം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാകാത്തതാണ് കെസിഎ അംഗങ്ങളെ ചൊടിപ്പിച്ചത്.
സഞ്ജു സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പിന്നീട് കളിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കെസിഎ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതിനിടയിൽ സഞ്ജുവിനെതരായി KCA പ്രസിഡന്റ് നടത്തിയത് വിമർശനങ്ങളും ഏറെ ചർച്ച വിഷയമായിരുന്നു.