ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി ശുഭ്മാൻ ഗില്ലിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയുടെ അടുത്ത നായകനായി ഗംഭീർ വളർത്തിയ താരത്തിന്റെ നായകസ്ഥാനത്തേക്കുള്ള ആദ്യ വരവ് കൂടിയാണ് ഇപ്പോൾ ലഭിച്ച നായക സ്ഥാനം. എന്നാൽ ഗില്ലിന് നായക സ്ഥാനം ലഭിക്കുന്നതോടെ ഇന്ത്യൻ ടീമിലെ രണ്ട് പേർക്ക് കൂടി മുട്ടൻ പണി കിട്ടും. അവർ ആരൊക്കെയാണെന്ന് നോക്കാം…
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.
ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ടി20 യിലും ഗില്ലിനെ തേടി നായക സ്ഥാനം എത്തുമ്പോൾ സ്വാഭാവികമായും പണി കിട്ടുക ഈ ഫോർമാറ്റുകളിലെ നായകന്മാർക്കാണ്. നിലവിൽ ഇന്ത്യൻ ടി20 ടീമിന്റെ നായകൻ സൂര്യകുമാർ യാദവും ഏകദിന ടീമിന്റെ നായകൻ രോഹിത് ശർമയുമാണ്. ഉടൻ ഇരുവരുടെയും നായക സ്ഥാനം തെറിച്ചേക്കും.
2026 ലെ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമായിരിക്കും സൂര്യകുമാർ യാദവിന് ശേഷം ഗിൽ ടി20 നായകസ്ഥാനത്തേക്ക് എത്തുക. എന്നാൽ രോഹിത് ശർമ്മ 2027 ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീമിന്റെ നായകനാവാൻ സാധ്യതയില്ല. 2027 ൽ രോഹിതിന് പ്രായം 40 ആവും. 40 കാരനായ ഒരു നായകനെ വെച്ച് ഇന്ത്യ ഒരിക്കലും ഒരു ലോകകപ്പിനെ നേരിട്ടില്ല.
സ്വാഭാവികമായും 2027 ലോകകപ്പിന് മുമ്പേ രോഹിതിന് നായക സ്ഥാനം ഉപേക്ഷിക്കേണ്ടി വരും. നായക സ്ഥാനം രാജിവെച്ച് 2027 ലെ ലോകകപ്പിൽ കളിക്കുമോ അതോ അതിന് മുമ്പേ നായകസ്ഥാനത്തിരിക്കെ ഏകദിന ക്രിക്കറ്റിൽ നിന്നും രോഹിത് വിരമിക്കുമോ എന്നത് കണ്ടറിയണം.
